Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NelsonDilipkumar

'കു​ർ​ച്ചി മ​ട​ത്ത​പെ​ട്ടി' ന​ൽ​കി​യ ഭാ​ഗ്യം; 'ജ​യി​ലർ 2'വി​ലെ ഗാ​ന​രം​ഗ​ത്തെ​ക്കു​റി​ച്ച് ഷം​ന കാ​സിം

ലൈവർ ചിത്രം 'ജ​യി​ലർ 2'വി​ലെ 'അ​ലാ ബോ​ലെ​ലോ' ഗാ​ന​രം​ഗ​ത്തി​ൽ ചു​വ​ടുവച്ചതിന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ന​ടി ഷം​ന കാ​സിം. മ​ഹേ​ഷ് ബാ​ബു ചി​ത്രം 'ഗു​ണ്ടൂ​ർ കാ​ര​മി'​ലെ ഹി​റ്റ് ഗാ​ന​മാ​യ 'കു​ർ​ച്ചി മ​ട​ത്ത​പെ​ട്ടി'​യി​ലെ നൃ​ത്ത​മാ​ണ് ത​നി​ക്ക് സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ ചിത്രത്തിലേക്കുള്ള വ​ഴിതു​റ​ന്ന​തെ​ന്ന് ഷം​ന പ​റ​ഞ്ഞു.

ജ​യി​ലർ 2-വി​ലേ​ക്ക് ക്ഷ​ണം വ​ന്ന​പ്പോ​ൾ ആ​രോ പ​റ്റി​ക്കാ​ൻ വി​ളി​ച്ച​താ​ണെ​ന്ന് ക​രു​തി താ​ൻ ആ​ദ്യം വി​ശ്വ​സി​ച്ചി​ല്ലെ​ന്ന് ഷം​ന പ​റഞ്ഞു. എ​ന്നാ​ൽ നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​റി​ന്‍റെ ഫോ​ൺ കോ​ൾ സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി. കു​ർ​ച്ചി മ​ട​ത്ത​പെ​ട്ടി എ​ന്ന ഗാ​ന​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ത​നി​ക്ക് ത​ടി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ക​രു​തി​യി​രു​ന്ന​താ​യി ഷം​ന വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​തി​നു വി​പ​രീ​ത​മാ​യി പാട്ട് വലിയ ഹി​റ്റാ​വു​ക​യും ഒ​ടു​വി​ൽ ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ലേ​ക്കുവ​രെ എ​ത്തു​ക​യും ചെ​യ്തു.

സം​വി​ധാ​യ​ക​ൻ നെ​ൽ​സനെ​ക്കു​റി​ച്ചും ര​ജ​നി​കാ​ന്തി​നൊ​പ്പ​മു​ള്ള ലൊക്കേഷൻ അ​നു​ഭ​വങ്ങളെക്കുറിച്ചും ഷം​ന സം​സാ​രി​ച്ചു. നൃ​ത്ത​രം​ഗ​ങ്ങ​ളി​ൽ ഓ​രോ ഭാ​വ​ങ്ങ​ളും കൃ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്നതിൽ നെൽ​സ​ൺ അ​തീ​വ ശ്ര​ദ്ധാ​ലു​വാ​ണ്. വ​ലി​യൊ​രു താ​ര​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ പ​രി​ഭ്ര​മ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, ഇ​ട​വേ​ള​യിൽ അ​ടു​ത്തുവ​ന്ന് ത​ന്‍റെ ക​ണ്ണു​ക​ൾ വ​ള​രെ ആകർഷ​ക​മാ​ണെ​ന്ന് ര​ജ​നി​കാ​ന്ത് അ​ഭി​ന​ന്ദി​ച്ച​ത് വ​ലി​യ സ​ന്തോ​ഷം ന​ൽ​കി​യെ​ന്നും ഷം​ന പറഞ്ഞു.

പാ​ട്ടു​ക​ളി​ൽ ചു​വ​ടുവയ്ക്കുന്ന​ത് പ​ണ്ടു മോ​ശ​മാ​യി ക​ണ്ടി​രു​ന്ന അ​വ​സ്ഥ മാ​റി. ഇ​പ്പോ​ൾ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ന്നും ഷം​ന അഭിപ്രായപ്പെട്ടു. പു​തി​യ ത​ല​മു​റ​യി​ലെ ന​ടി​മാ​രാ​യ ശ്രീ​ലീ​ല, മ​മി​ത ബൈ​ജു എ​ന്നി​വ​രു​ടെ നൃ​ത്ത​ത്തെ​യും ഷം​ന വാ​നോ​ളം പു​ക​ഴ്ത്തി. വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ന​ർ​ത്ത​കി എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ ക​ഴി​വ് ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​ത് മ​ല​യാ​ള സി​നി​മയാണെന്നും ഷംന പറഞ്ഞു.

 

Latest News

Corehub Up